Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Sunday 29 March 2020

ഒരു ലക്ഷം താജ് സ്വലാത്ത്

ശൈഖുനാ റഈസുൽ ഉലമ നിർദേശിച്ച താജ് സ്വലാത്ത് ചൊല്ലാനുള്ള 5 ഗ്രൂപുകളും ഫുള്ളായി. 6-10 ഗ്രൂപുകളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

അതിഭീകരമായ പ്രയാസ ഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്, നമ്മുടെ നാട്ടിലുടനീളം വന്യമായ ശൂന്യതയാണ്, പേടിപ്പെടുത്തുന്ന വിജനതയാണ്, രോഗഭീതിയിൽ പുറത്തിറങ്ങാനാകാതെ നാം ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ജുമുഅക്ക് പോലും ഇറങ്ങാനാവാതെ നാം വിങ്ങുകയാണ്.
ഈ സാഹചര്യത്തിൽ നമുക്കാശ്രയം അല്ലാഹുവിനോടുള്ള ദുആ മാത്രമാണ്, താജ് സ്വലാത്ത് ചൊല്ലാൻ ശൈഖുനാ റഈസുൽ ഉലമ പറഞ്ഞത് പ്രകാരം ഒരു ലക്ഷം താജ് സ്വലാത്ത് ചൊല്ലാൻ നാം ആരംഭിച്ചിരിക്കുകയാണ് അതിന് വേണ്ടി ഉണ്ടാക്കിയ 5 ഗ്രൂപുകളും ഫുള്ളായിട്ടുണ്ട്,
6 മുതൽ 10 വരെയുള്ള ഗ്രൂപുകളുടെ ലിങ്ക് താഴെ ചേർക്കുന്നു, സമയം വെറുതെ കളയാതെ എല്ലാവരും ഗ്രൂപിൽ ചേർന്ന് പരമവധി താജ് സ്വലാത്ത് ചൊല്ലാൻ ഏറ്റെടുത്ത് ചൊല്ലൂ. അടുത്ത വ്യാഴാഴ്ചക്ക് മുമ്പാണ് ചൊല്ലേണ്ടത്, നാം ചൊല്ലിയതെല്ലാം ഹദ് യ ചെയ്ത് വെള്ളിയാഴ്ച രാവിൽ ശൈഖുന ദുആ ചെയ്യും.

ഗ്രൂപ് 6
https://chat.whatsapp.com/DHNmACL2N94BlyyaS5ol6A 

ഗ്രൂപ് 7
https://chat.whatsapp.com/GmbiYg7Yy5lHn3rZvam57P

ഗ്രൂപ് 8
https://chat.whatsapp.com/HEGSBCKQW83JEp3aBybINt

ഗ്രൂപ് 9
https://chat.whatsapp.com/KOcNxrHa2AvB7qVTiY6zOe

ഗ്രൂപ് 10
https://chat.whatsapp.com/LTAktoTQWZALn9lqFvVO4X

ഒരു ലക്ഷം താജ് സ്വലാത്ത് വാട്സപ്പ് ഗ്രൂപ്.

1 - നമ്മുടെ നാട്ടിൽ പടർന്ന് പിടിച്ചേക്കുമെന്ന് ഭീതിപ്പെടുന്ന മഹാ മാരിയിൽ നിന്ന് രക്ഷപ്പെടാനായി ശൈഖുനാ റഈസുൽ ഉലമ നിർദേശിച്ച താജ് സ്വലാത്ത് ഒരു ലക്ഷം തവണ ചൊല്ലുന്നത് ക്രോഡീകരിക്കാനാണ് ഈ ഗ്രൂപുകൾ.

2- ഒരു ലക്ഷം താജ് സ്വലാത്ത് പദ്ധതിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ ഗ്രൂപിൽ ലിങ്ക് വഴി ചേരുകയാണ് വേണ്ടത്, അല്ലാതെ ആരെയും ഗ്രൂപിൽ ചേർക്കുന്നതല്ല

3 - ഗ്രൂപിന്റെ മുഴുവൻ കൈകാര്യങ്ങളും അഡ്മിൻമാരിൽ നിക്ഷിപ്തമാണ്, മറ്റുള്ള അംഗങ്ങൾ അവർ ഏറ്റെടുക്കുന്ന സ്വലാത്തിന്റെ എണ്ണം അറിയിക്കുക, ചൊല്ലിയത് അറിയിക്കുക എന്നതൊഴിച്ച് മറ്റൊരു മെസേജും ഗ്രൂപിൽ അയക്കരുത്.

4- സ്വലാത്ത് ഏൽക്കുന്നവരുടെ ലിസ്റ്റ് ക്രോഡീകരിക്കുന്ന ചുമതല അഡ്മിൻസിന് മാത്രമാണ്, മറ്റാരും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പാടില്ല

5 - സംശയങ്ങൾ ചോദിക്കുന്നവരും, സ്വലാത്തിന്റെ pdf ആവശ്യമുള്ളവരും എല്ലാം അഡ്മിൻമാരോട് PMൽ ബന്ധപ്പെടേണ്ടതാണ്, അല്ലാതെ ഗ്രൂപിൽ വിടരുത്, ഏതെങ്കിലും അംഗങ്ങൾ ഇതിന് വിരുദ്ധമായി ഗ്രൂപിൽ മെസേജയച്ചാൽ മറ്റു അംഗങ്ങൾ പ്രതികരിക്കാൻ പാടില്ല.

6 - അടുത്ത വ്യാഴാഴ്ച (2/4/2020) രാത്രി 8 മണി വരെയാണ് പദ്ധതിയുടെ കാലാവധി, ഏറ്റെടുക്കുന്നവർ അതിനുള്ളിൽ ചൊല്ലിത്തീർക്കേണ്ടതാണ്. ശേഷം ശൈഖുനാ റഈസുൽ ഉലമയും കല്ലറക്കൽ തങ്ങളും ദുആ ചെയ്യും