Please include me, my family and all muamins and muaminath in your precious duaa.
എന്നെയും എന്റെ കുടുംബത്തെയും എല്ലാ മുഅമിനീങ്ങൾക്കും മുഅമിനാത്തുക്കൾക്കും നിങ്ങളുടെ ദു ആ യില്‍ ഉൾപെടുത്തണേ


Saturday 27 August 2016

ഓൺലൈൻ മദ്രസ Online Madrasa for all

പ്രവാസി കുരുന്നുകൾക്കായി ഓൺലൈൻ മദ്രസ
കേരളത്തിലെ ജീവിത സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് പ്രവാസികളുടെ ജീവിതം. ഗൾഫ് നാടുകളിലേക്ക് സകുടുംബം ജീവിതം പറിച്ചു നട്ടവർക്ക് മക്കളുടെ വിദ്യാഭ്യാസം എപ്പോഴും ചർച്ചാവിഷയമാണ്. മത വിദ്യാഭ്യാസമാണ് കൂടുതൽ അവതാളത്തിലായിരിക്കുന്നത്. മിക്കവാറും പ്രവാസികൾ ജോലിയുടെ സൗകര്യത്തിന് വേണ്ടി കുടുംബ സമേതം വിദേശത്ത് താമസിക്കുന്നു. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് മക്കളുടെ മതപഠനത്തിലും നിഴലിക്കുന്നത്. കുട്ടികൾക്ക് നാട്ടിൽ ലഭിക്കുന്ന സൗകര്യവും സ്വാതന്ത്ര്യവും ഇല്ലാതാവുന്ന ഒരു പുതിയ സംസ്‌കാരമാണ് വളർന്നു വരുന്നത്. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, എന്നീ ഗൾഫ് രാജ്യങ്ങളിലും ന്യൂസിലാന്റ്, മലേഷ്യ, ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം ഇന്ന് മുസ്‌ലിം സമുദായത്തിൽ പെട്ട മലയാളികൾ മതപഠനത്തിന് വലിയ പ്രാധാന്യം കൊടുത്തു വരുന്നു. മെച്ചപ്പെട്ട രീതിയിൽ ഭൗതിക വിദ്യാഭ്യാസം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും മതപഠനങ്ങൾക്കുള്ള വേദികൾ തീരെ ഇല്ലാതാവുകയോ ആവശ്യാനുസരണം ലഭ്യമാവാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ദീനീ ബോധമുള്ള മാതാപിതാക്കളെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്.
അമേരിക്കൻ-ബ്രിട്ടീഷ് കരിക്കുലത്തിലധിഷ്ഠിതമായ ഇന്ത്യൻ സ്‌കൂളുകളാണ് ഗൾഫു നാടുകളിൽ അധികവുമുള്ളത്. ഇവയിലൊന്നും മതവിദ്യാഭ്യാസത്തിന് അവസരങ്ങളില്ല എന്നതാണ് വാസ്തവം.
പല ഗൾഫ് രാജ്യങ്ങളിലും പട്ടണപ്രദേശത്തിൽ പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ ഭാഗമായി സൺഡേ മദ്‌റസകളുണ്ട്. എങ്കിലും കേവലം നാൽപ്പത് ശതമാനം ആളുകൾക്കാണ് അവ ലഭ്യമാകുന്നത്. മത വിദ്യാഭ്യാസം തീരെ ലഭ്യമാവാതെ പോകുന്നവരാണ് പ്രവാസികളുടെ മക്കളിലധികവുമെന്നർഥം. യോഗ്യരായ അധ്യാപകരുടെ ക്ഷാമം, സമയ പരിമിതി, സർക്കാറുകളുടെ അംഗീകാരമില്ലായ്മ തുടങ്ങിയ കാരണങ്ങളിൽ ഗൾഫു നാടുകളിൽ മികച്ച രൂപത്തിൽ മദ്‌റസകൾ നടത്താൻ സാധിക്കുന്നില്ല.
ഇവിടെയാണ് ഓൺലൈൻ മദ്‌റസയുടെ അനന്ത സാധ്യതകൾ നാം അന്വേഷിക്കേണ്ടത്. നേരിട്ട് മദ്‌റസകളിൽ പഠിക്കാൻ അവസരമില്ലാത്ത പ്രവാസി കുരുന്നുകൾക്കായി പുതിയ കാൽവെപ്പാണ് ഓൺ ലൈൻ മദ്‌റസ. നിലവിൽ മദ്രസാ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ഓൺ ലൈൻ മദ്രസയിലേക്ക് മാറേണ്ടതില്ല. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത സിലബസ് അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച നവീന പാഠ്യ പദ്ധതിയാണിത്. വേഗതയുള്ള ഇന്റർനെറ്റ്, മൈക്രോഫോൺ-വെബ്ക്യാം മുതലായവ ഘടിപ്പിച്ച ഒരു കമ്പ്യൂട്ടർ സൗകര്യമുള്ള ആർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. പല രാഷ്ട്രങ്ങളും പല സമയങ്ങളായതിനാൽ ഇന്ത്യൻ സമയം അനുസരിച്ച് നാല് പിരിയഡുകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
പ്രാഥമിക ഘട്ടത്തിലാണെങ്കിലും നിരവധി സ്റ്റാഫുകളും ടെക്‌നിക്കൽ സംവിധാനങ്ങളും അനിവാര്യമായ ഓൺലൈൻ മദ്‌റസ യഥാർഥ ക്ലാസ് റൂമിലെ ഒട്ടുമിക്ക സംവിധാനങ്ങളും വിലപിടിപ്പുള്ള സോഫ്റ്റുവേർ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. കോഴ്‌സിന്റെ ഫീ, രജിസ്‌ട്രേഷൻ ഫീ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
നേരത്തെ രജിസ്റ്റർ ചെയ്യുന്ന നൂറ് വിദ്യാർത്ഥികൾക്കാണ് ഒന്നാം ഘട്ടത്തിൽ പ്രവേശനം. താൽപര്യമുള്ളവർ www.samastha.org എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകി മുൻകൂട്ടി ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് +91 9747344615 എന്ന വാട്‌സ്അാപ്പ് നമ്പർ വഴി ബന്ധപ്പെടുക.
ഫീസ്‌ ഘടന
രെജിസ്ട്രേഷന്‍ ഫീ - Rs:3000 :രെജിസ്ട്രേഷന്‍ ഫീ  ഒരു വിദ്യാര്ത്ഥി ക്ക് 3000  ഇന്ത്യന്‍ രൂപയാണ്. ഒരേ സമയം നിരവധി ഉസ്താദുമാര്ക്ക്ങ  ക്ലാസ്സെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഹൈ സ്പീഡ് ഇന്റര്നെിറ്റും ഹൈ ടെക് കമ്പ്യൂട്ടര്‍  സ്റ്റുഡിയോ അടങ്ങുന്ന സ്ഥിരമായൊരു ഓഫീസ് അനിവാര്യമാണ്. ഇതിലേക്കുള്ള ചെറിയൊരു വരുമാനമാണ് രെജിസ്ട്രേഷന്‍ ഫീ ആയി ഈടാക്കുന്നത്. ഈ സദുദ്യമത്തിലേക്ക് സംഭാവനകളും സ്വീകരിക്കുന്നു. രെജിസ്ട്രേഷന്‍ ഫീ അടച്ചവര്ക്ക്  രണ്ടു മാസത്തെ കോഴ്സ് സൗജന്യമായിരിക്കും.
കോഴ്സ് ഫീ - Rs:1500/month : മാസത്തില്‍ ഓരോ വിദ്യാര്ത്ഥി കളും അടക്കേണ്ട നിശ്ചിത തുകയാണ് ഇത്. ഉസ്താദുമാരുടെ ശമ്പളം, ഇന്റര്നെകറ്റ്‌-ഇലക്ട്രിസിറ്റി മാസവാടക, റൂം വാടക, ക്ലാസ്സ്‌ എടുക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മാസവാടക തുടങ്ങിയ ചെലവുകള്‍ മറികടക്കാനാണ് ഈ ഫീസ്‌. കൂടുതല്‍ കാലം നില നില്ക്കാനും മതവിധ്യഭ്യസത്തിനു വില കല്പിക്കാനും രക്ഷിതാക്കളും വിദ്യാര്ത്ഥി കളും ഗൌരവത്തോടെ കാണാനും വേണ്ടി കൂടിയാണു സൗജന്യമയി നടത്താതെ ഫീസ്‌ സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. കോഴ്സ് ഫീ 1500 ഇന്ത്യന്‍ രൂപയാണ്.
---സാലിം സിദ്ദീഖി തോട്ടുപൊയിൽ
♦♦♦ Register Now:http://goo.gl/4oIg0U♦♦♦